ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, ബൈക്ക് ഓഫീസിലേക്ക് ഇടിച്ചുകയറി; മൂന്നുപേര്‍ക്ക് പരിക്ക്


അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണംവിട്ട് വക്കീല്‍ ഓഫീസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കോട്ടയം: ചങ്ങനാശേരി പുഴവാത് റവന്യൂ ടവര്‍ റോഡില്‍ പഴയ പള്ളിക്ക് സമീപം അമിതവേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് വക്കീല്‍ ഓഫീസിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്ക്. മാടപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗതയിലെത്തിയ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്ന് വരുമ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നിര്‍ത്തിയിട്ടിരുന്ന കാറില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്തതെ ഓടിച്ചുപോയതായി പരാതിയുണ്ട്. അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ മറ്റൊരു വാഹനത്തില്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ബൈക്കിന്റെ താക്കോല്‍ ചങ്ങനാശേരി പോലീസിനെ ഏല്‍പിച്ചു.

Content Highlights: bike accident in changanassery, three injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented