പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ആലത്തിയൂര്‍: തിരൂര്‍ ആലത്തിയൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജിഥിന്‍ ജെ മാത്യൂസാണ് (24) മരിച്ചത്. ജിഥിന്‍ ഓടിച്ച ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.
ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറാണ് മരിച്ച ജിഥിന്‍. ഇന്നലെ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് തിരിച്ച് വരുന്ന വഴി ആലത്തിയൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ ജിഥിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു..
ഉടന്‍ തന്നെ ഇംമ്പിച്ചിബാവ ഹോസ്റ്റലില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി ചേളാരിയില്‍ എത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: bike accident in alathiyur tirur rider died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..