മറിഞ്ഞ ബൈക്ക് ബസിനടിയില്‍പ്പെട്ട് പതിനഞ്ചുകാരന്‍ മരിച്ചു;മരിച്ചത് ബൈക്കിന്റെ പിന്‍സീറ്റിലിരുന്നയാള്‍


അകത്തേത്തറ എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിനു മുന്നിൽ അപകടത്തിൽപ്പെട്ട് ബസിന്റെ അടിയിലേക്ക് കയറിപ്പോയ ഇരുചക്രവാഹനം, വിഷ്ണു

പാലക്കാട്: അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജിനുമുന്നില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. റെയില്‍വേകോളനി വെല്‍ഫെയര്‍ കോളനിയില്‍ പരേതനായ രാജേഷിന്റെയും സബിതയുടെയും മകന്‍ വിഷ്ണുവാണ് (15) മരിച്ചത്.

ബൈക്കിന്റെ പിന്‍സിറ്റീലായിരുന്നു യാത്രചെയ്തിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന, വെല്‍ഫെയര്‍ കോളനിയില്‍ ദേവന്റെ മകന്‍ കൃഷ്ണകുമാറിനെ (19) ഗുരുതരപരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒലവക്കോട് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്.

അയല്‍വാസികളും സുഹൃത്തുക്കളുമായ വിഷ്ണുവും കൃഷ്ണകുമാറും അകത്തേത്തറയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. എന്‍.എസ്.എസ്. കോളേജിനുമുന്നിലെ വളവില്‍വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. നിരങ്ങി നീങ്ങിയ ബൈക്ക് എതിരേ വരികയായിരുന്ന ബസ്സിനടിയിലേക്ക് ഇടിച്ചുകയറിയതായി ഹേമാംബികനഗര്‍ പോലീസ് പറഞ്ഞു. വിഷ്ണു ബസിന്റെ പിന്‍ചക്രത്തിന് മുന്നില്‍ തലയിടിച്ചുവീണ് തത്ക്ഷണം മരിച്ചു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാരാണ് പരിക്കേറ്റ കൃഷ്ണകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പോലീസെത്തി വിഷ്ണുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യസ്‌കൂളിന്റേതാണ് ബസ്. അപകടമരണത്തെത്തുടര്‍ന്ന് വിഷ്ണു പഠിക്കുന്ന ഒലവക്കോട് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Content Highlights: Bike accident-Fifteen-year-old dies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented