തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. രണ്ടുപേര്‍ സഞ്ചരിച്ച ബൈക്കിലെ മറ്റൊരു എംബിബിഎസ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോത്തന്‍കോട് ചന്തവിളയില്‍വെച്ച് പുലര്‍ച്ചെ നാലര മണിയോടെ ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും.