തിരുവനന്തപുരം:  കെഎസ്ആര്‍ടിസി വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് എംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ബിജു പ്രഭാകറിനെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കെ.എസ്.ആര്‍.ടിസിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണ നടപടികള്‍ക്ക് ഒരുവിഭാഗം തൊഴിലാളികള്‍ തുരങ്കം വെക്കുന്നുവെന്നും തട്ടിപ്പും വെട്ടിപ്പും നടത്തുന്നുവെന്നുമാണ്‌ ബിജു പ്രഭാകര്‍ ആരോപിച്ചത്. ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യ പ്രസ്താവനകള്‍ വിലക്കിയിരിക്കുന്നത്.

Content Highlights:  Biju Prabhakar summoned by CM