കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ വിവാദ നായിക സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന് കൊടുത്ത മൊഴിയിലാണ് ബിജു മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍. എ.പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.എല്‍.എ., ആര്യാടന്‍ ഷൗക്കത്ത്, അനില്‍കുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നല്‍കി.
ഇതിന്റെ ദൃശ്യങ്ങള്‍ സരിത റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് താന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ തനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള അഞ്ച് പേരുടെ ദൃശ്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണ്‍ മൊഴി നല്‍കി. കമ്മീഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ദൃശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാമെന്നും ബിജു അറിയിച്ചു.
താനും മുഖ്യമന്ത്രിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷനു മുന്നില്‍ രാവിലെ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് 5.5 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ മൊഴി.
മൂന്ന് ഘട്ടമായി അഞ്ചര കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയെന്നായിരുന്നു ആരോപണം. അഞ്ച് കോടി പത്ത് ലക്ഷം മുഖ്യമന്ത്രിക്ക് നേരിട്ടാണ് നല്‍കിയത്. ജോപ്പനും ജിക്കുമോനും വഴി 40 ലക്ഷം കൊടുത്തു.ടീം സോളാറിന്റെ ലാഭവിഹിതം വീതിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ധാരണയുണ്ടാക്കിയെന്നും കമ്മീഷന് ബിജു നല്‍കിയ മൊഴിയില്‍ പറയുന്നു.
ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. 400 കോടി രൂപയുടെ മൂലധനമുള്ള കമ്പനിയായാണ് ടീം സോളാര്‍ വിഭാവന ചെയ്തത്. 60:40 എന്ന രീതിയില്‍ ലാഭവിഹിതം വിഭജിക്കാന്‍ തീരുമാനിച്ചു. 40% മുഖ്യമന്ത്രിയുടെ ലാഭവിഹിതമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ടീം സോളാറില്‍ പങ്കാളിയാക്കാമെന്നും ധാരണയുണ്ടാക്കി. പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കര്‍ ഭൂമി ടീം സോളാറിന് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നു. ചര്‍ച്ചകള്‍ നടന്നത് എറണാകുളം റസ്റ്റ് ഹൗസില്‍ വെച്ചാണ്. സലീം രാജിന്റെ നിര്‍ദേശാനുസരണമാണ് പണം കൈമാറിയതെന്നും ബിജുവിന്റെ മൊഴിയിലുണ്ട്.
കോഴയായി നല്‍കിയ അഞ്ചര കോടി കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും ഓഫീസും പണം കൈപ്പറ്റി. ഇതു കൂടാതെ ദുരിതാശ്വാസ നിധിയിലേക്കും പണം നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചില ചെക്കുകള്‍ മടങ്ങിയപ്പോള്‍ പണമായും സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ശ്രീധരന്‍ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്ന കാര്യവും ബിജുവിന്റെ മൊഴിയിലുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കുന്നത് തന്റെ ജീവന് ആപത്താണെന്ന ബോധ്യത്തോടെയാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും കമ്മീഷനോട് ബിജു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..