പൂർണിമ ,ഗീതാഞ്ജലി, ആഷിഷ് , അർച്ചന
വടക്കാഞ്ചേരി: ഭാഷ വീട്ടില്‍ ഭോജ്പൂരിയാണ്,സ്‌കൂളിലെത്തിയാല്‍ മധുരമായി മൊഴിയും മലയാളം.വടക്കാഞ്ചേരി നഗരസഭ പരിധിയിലെ അമ്പലപുരം ദേശ വിദ്യാലയത്തില്‍ മലയാളത്തെ പ്രണയിക്കുന്ന ബീഹാറി സഹോദരങ്ങളാണ് താരങ്ങള്‍. കലാമണ്ഡലം സ്ഥാപനത്തില്‍ മഹാകവി വള്ളത്തോളിനോടൊപ്പം പങ്കു വഹിച്ച മണക്കുളം മുകുന്ദ രാജ സ്ഥാപിച്ചതാണ് അമ്പലപുരം ദേശ വിദ്യാലയം.ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ ഗീതാഞ്ജലി,പൂര്‍ണിമ,അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി അര്‍ച്ചന,മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആഷിഷ് എന്നിവര്‍ അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. ഒഴിവുവേളകളില്‍ മലയാളം കവിതകളും പാട്ടും ഹൃദിസ്ഥമാക്കുകയാണ് ഇവര്‍.
ബീഹാറിലെ ആരാ ജില്ല സ്വദേശികളായ മണ്ഡൂസാഹ്-ജ്യോതിദേവി ദമ്പതിമാരുടെ മക്കളായ ഇവര്‍ അവരുടെ മാതൃഭാഷയായ ഭോജ്പൂരിക്ക് സമാനമായി മലയാളവും മധുരമായി സംസാരിക്കും.ഹിന്ദി അധ്യാപക മഞ്ച് സംഘടിപ്പിച്ച വിജ്ഞാന്‍സാഗര്‍ പരീക്ഷയില്‍ ജില്ലയില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ഗീതാഞ്ജലിയും പൂര്‍ണിമയുമാണ്.
പഠനത്തിലും കുട്ടികള്‍ സ്‌കൂളില്‍ ഒന്നാം നിരക്കാരാണ്. മലയാളം വശമില്ലാത്ത മാതാപിതാക്കള്‍ക്കായി മറ്റുള്ളവരോട് ഇവരാണ് സംസാരിക്കുക.കുട്ടികളുടെ അച്ഛനായ മണ്ഡൂസാഹിന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ അത്താണിയിലെ സ്വകാര്യ ടയര്‍ കമ്പനിയില്‍ ജോലിക്കായി എത്തിയതാണ്.
വാടകവീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികളെക്കുറിച്ചറിഞ്ഞ അധ്യാപകരാണ് കുട്ടികളെ വിദ്യാലയത്തിലെത്തിച്ചത്. പുസ്തകം, യൂണിഫോം ഉള്‍പ്പടെയുള്ളവ സൗജന്യമായി ലഭിക്കുന്ന വിദ്യാലയന്തരീക്ഷം സഹോദരങ്ങളും ആഘോഷമാക്കുന്നു.മലയാളികളല്ലാത്ത വേറെയും 30 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.അതിഥി തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവര്‍.
Content Highlights: bihari siblings studying in local school in wadakkanchery thirssur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..