അദ്ദേഹം എന്റെ ഉയരത്തിലേക്ക് ഇറങ്ങിവന്നു; രാഹുലിനെ കാണാൻ കഷ്ടപ്പെട്ട സുധാമണിക്ക് സന്തോഷ 'ഭാഗ്യക്കുറി'


ഉയരം കുറവായതുകൊണ്ട് ജനത്തിരക്കിനിടയിൽ ഒന്നും കാണാനാകാതെ കഷ്ടപ്പെടുമ്പോഴാണ് ആരോ പിടിച്ച് റോഡിലേക്ക് കയറ്റിവിട്ടത്.

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ലോട്ടറി ടിക്കറ്റുമായി സുധാമണിയമ്മ രാഹുൽ ഗാന്ധിയുടെ മുന്നിലെത്തിയപ്പോൾ

കൊല്ലം: ഒരു ലോട്ടറി ടിക്കറ്റ് വിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നില്ല സുധാമണിക്കപ്പോൾ. പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധിയെ അടുത്തു കാണാനും ഭാഷയ്ക്കപ്പുറം വർത്തമാനം പറയാനും കഴിഞ്ഞതിന്റെ സന്തോഷം. അത് സുധാമണിക്ക് ഭാഗ്യാനുഭവംപോലെയായി.

പതിവുപോലെ പാരിപ്പള്ളിയിലെ പെട്രോൾ പമ്പിലേക്ക് ടിക്കറ്റ് വിൽക്കാൻ പോയതാണ് സുധ. ഭാരത് ജോഡോ യാത്രയുടെ വരവിൽ ജനം നിറഞ്ഞു. ഉയരം കുറവായതുകൊണ്ട് ജനത്തിരക്കിനിടയിൽ ഒന്നും കാണാനാകാതെ കഷ്ടപ്പെടുമ്പോഴാണ് ആരോ പിടിച്ച് റോഡിലേക്ക് കയറ്റിവിട്ടത്. "അദ്ദേഹം എന്റെ ഉയരത്തിലേക്ക് ഇറങ്ങിവന്നു. എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല. കൈയിലെ ലോട്ടറി ടിക്കറ്റ് കണ്ട് കേരളയാണോ എന്നു ചോദിച്ചതുമാത്രം മനസ്സിലായി. ഞാൻ തലയാട്ടി. ഒരു ടിക്കറ്റ് അദ്ദേഹം വാങ്ങി. കൂടെയുള്ള ആൾ പണവും തന്നു. ഞാൻ കൊടുത്ത ടിക്കറ്റിൽ ഭാഗ്യമുണ്ടാകണേ എന്നാണെന്റെ പ്രാർഥനയിപ്പോൾ.''

ഏഴുകൊല്ലമായി ലോട്ടറി ടിക്കറ്റ്‌ വിറ്റു ജീവിക്കുന്ന ഈ 53-കാരി ഇളംകുളം ചാമവിളവീട്ടിലാണ് താമസം. ഒരു സഹോദരനാണ് കൂടെയുള്ളത്. മൂന്നുസെന്റിൽ കൊച്ചുവീടും കുറേ കടവുമാണ് ജീവിതം. അതിനിടയിൽ ഇത്തരം ചില സന്തോഷങ്ങൾ ഭാഗ്യക്കുറിയാണ്-സുധാമണിയമ്മ പറഞ്ഞു.

Content Highlights: bharat jodo yatra - sudamani meet rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022

Most Commented