മുരിങ്ങൂരിലെ ഹോട്ടലിൽ നിർണായക ചർച്ച; കേരളത്തിൽ നിന്ന് മത്സരിക്കാൻ ഒന്നിലേറെ പേർ, താൻ ഇല്ലെന്ന് രാഹുൽ


കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നിലപാട് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യം താൻ കോൺഗ്രസ് കുടുംബത്തെ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതേക്കുറിച്ച് ഇനി കൂടുതൽ ചോദിക്കേണ്ടതില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്.

•  ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ അവസാനദിവസപദയാത്ര ആലുവയിൽ നിന്നാരംഭിക്കുമ്പോൾ വ്യായാമം ചെയ്‌തു തയ്യാറെടുക്കുന്ന രാഹുൽ ഗാന്ധി

തൃശ്ശൂർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ മത്സരിപ്പിക്കാനുള്ള രണ്ടാമത്തെ ചർച്ചയാണ് മുരിങ്ങൂരിലെ ഹോട്ടലിൽ രാഹുൽഗാന്ധി നടത്തിയത്.

കേരളത്തിൽനിന്ന് ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒന്നിലേറെ പേർ ഉണ്ടെന്ന് വിവരം കിട്ടിയതോടുകൂടിയാണ് പെട്ടെന്നുള്ള രണ്ടാമത്തെ ചർച്ച മുരിങ്ങൂരിലെ ഹോട്ടലിൽ നടത്തിയത്. ഇവിടെവച്ചാണ് മത്സരിക്കാനുള്ള സന്നദ്ധത അശോക് ഗഹ്‌ലോത് ഉറപ്പിച്ചത്.

ആവേശത്തോടെ ജനം, ഉത്സാഹത്തോടെ രാഹുൽ

തൃശ്ശൂർ: എറണാകുളം ജില്ലയിലെ യാത്ര പൂർത്തിയാക്കി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ. പ്രവേശനം ചിറങ്ങരയിലാണെന്നറിഞ്ഞതോടെ ജനം തിങ്ങിക്കൂടി. ചിറങ്ങര മുതൽ ചാലക്കുടി വരെ റോഡരികിൽ മനുഷ്യമതിൽപോലെ ജനം. നാലുമണിക്ക്‌ യാത്ര തുടങ്ങുമെന്ന് അറിയിച്ചെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതുമായുള്ള ചർച്ച നടന്നതിനാൽ നീണ്ടു.

യാത്ര തുടങ്ങിയത് 5.07-ന്. ആരാധകരിലും പ്രവർത്തകരിലും ആവേശം നിറച്ച് രാഹുൽ ഉത്സാഹത്തോടെ നടന്നു. മുരിങ്ങൂരിലെ ബെംഗളൂരു ഗാർഡൻസ് എന്ന ഹോട്ടലിൽ 6.07-ന് അശോക് ഗഹ്‌ലോതുമായി രണ്ടാംവട്ട ചർച്ച. 6.45-ന് ബെംഗളൂരു ഗാർഡൻസിൽനിന്ന് നേരെ ചാലക്കുടിയിലെ പൊതുസമ്മേളനവേദിയിലേക്ക്‌. അവിടെയും രാഹുലിന്റെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ.

20 മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി., സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. എന്നിവരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് ജില്ലയിലേക്ക് രാഹുൽഗാന്ധിയെയും ജാഥയെയും വരവേറ്റത്. 25 വരെയാണ് ജില്ലയിൽ പര്യടനം. ചാലക്കുടിയിൽ ക്രെസന്റ് പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിലാണ് രാഹുലിന് താമസസൗകര്യമൊരുക്കിയിരിക്കുന്നത്. വെള്ളിയാഴ്‌ച പൂർണവിശ്രമമാണ്. ശനിയാഴ്‌ച ചാലക്കുടിയിൽനിന്ന് രാവിലെ ഏഴിന് ആരംഭിക്കും.

അഭ്യർഥനകൾ രാഹുൽഗാന്ധി തള്ളി രാഹുൽ

: പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും മുതിർന്നനേതാക്കളുടെയും ആവർത്തിച്ചുള്ള അഭ്യർഥനകൾ രാഹുൽഗാന്ധി തള്ളി. എ.ഐ.സി.സി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻവന്ന വ്യാഴാഴ്ച, താൻ ആ പദവിയിലേക്ക് ഇല്ലെന്ന് അദ്ദേഹം സംശയങ്ങൾക്കിടയില്ലാതെ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നിലപാട് മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യം താൻ കോൺഗ്രസ് കുടുംബത്തെ അറിയിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതേക്കുറിച്ച് ഇനി കൂടുതൽ ചോദിക്കേണ്ടതില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. രാഹുൽ മത്സരിക്കുകയാണെങ്കിൽ വിട്ടുനിൽക്കാമെന്നാണ്, മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ള ശശിതരൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചിട്ടുള്ളത്.

രാഹുലിനെ കാണാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് വ്യാഴാഴ്ച പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തി. ഗാന്ധികുടുംബം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഗഹ്‌ലോത്, പക്ഷേ, താൻ മുന്നോട്ടുവെച്ചിട്ടുള്ള ഉപാധികളിൽനിന്ന് പിന്നോട്ടുപോകാൻ തയ്യാറായിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലും ഗഹലോത് അതേകാര്യങ്ങളിൽത്തന്നെ ഉറച്ചുനിൽക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും എ.ഐ.സി.സി. അധ്യക്ഷസ്ഥാനവും തത്‌കാലം ഒന്നിച്ചുകൊണ്ടുപോകാമെന്നും പിന്നീട് താൻ നിർദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ഉപാധിയാണ് ഗഹ്‌ലോത് മുന്നോട്ടുവെച്ചിരിക്കുന്നത്.

Content Highlights: bharat jodo yatra - rahul gandhi gehlot meet at muringoor hotel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented