'പൊറോട്ട' ബാനറിന് മറുപടി; 'ആരാധകരെ ശാന്തരാകുവിന്‍ പോരാട്ടം ആര്‍എസ്എസിനോടാണ്'


പെരിന്തൽമണ്ണയിലും നിലമ്പൂരിലുമായി ഉയർന്ന ബാനറുകൾ

നിലമ്പൂര്‍: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണ ഏലംകുളം സി.പി.എം. ലോക്കല്‍കമ്മിറ്റി ഓഫീസായ എ.കെ.ജി. സ്മാരക മന്ദിരത്തിനുമുകളില്‍ ഡി.വൈ.എഫ്.ഐ. ഉയര്‍ത്തിയ ബാനര്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 'പൊറോട്ടയല്ല, പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്'എന്നെഴുതിയ കറുത്ത ബാനറാണ് ഡി.വൈ.എഫ്.ഐ. ഏലംകുളം എന്ന പേരില്‍ സ്ഥാപിച്ചത്. ഭാരത് ജോഡോ യാത്ര ഇന്ന് നിലമ്പൂരിലെത്തിയപ്പോള്‍ ബാനറിലൂടെ തന്നെ അതിന് മറുപടി നല്‍കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും.

'ആരാധകരെ ശാന്തരാകുവിന്‍, പോരാട്ടം ആര്‍എസ്എസിനോടാണ്' എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ ബാനറിലുള്ളത്. 'തീയിട്ടത് സംഘികളുടെ ട്രൗസറിലാണെങ്കിലും പുകവരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്' എന്നാണ് നിലമ്പൂര്‍ മുനിസിപ്പാലിറ്റി യൂത്ത് ലീഗ് കമ്മിറ്റി ഉയര്‍ത്തിയ ബാനറിലുള്ളത്.



ചൊവ്വാഴ്ച രാഹുലിന്റെ യാത്ര കടന്നുപോകുമ്പോള്‍ കെട്ടിടത്തിന് മുകള്‍നിലയില്‍ ഡിവൈഎഫ്‌ഐ ബാനറിന് സമീപത്തുനിന്ന് യാത്ര കാണുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നവരുടെ ചിത്രം സഹിതം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.'കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍' എന്ന ബല്‍റാമിന്റെ പോസ്റ്റ് വിവാദത്തിന് തിരികൊളുത്തുകയും ചെയ്തിരുന്നു.

'ബാനര്‍ വെയ്ക്കണമെന്നൊന്നും ഡി.വൈ.എഫ്.ഐ. തീരുമാനിച്ചിട്ടില്ല. ഫാസിസത്തിനെതിരായ ശക്തമായ മുദ്രാവാക്യം ഉയര്‍ത്തുന്നതില്‍ യാത്ര പരാജയപ്പെട്ടു. രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതിന് പകരം ചായ കുടിക്കുന്നതും പൊറോട്ട കഴിക്കുന്നതുമാണ് വലിയകാര്യമായി വരുന്നത്. യാത്ര ഇങ്ങനെ പ്രകടനപരതയില്‍ മാത്രം ഒതുങ്ങുന്നത് നാട് ചര്‍ച്ചചെയ്യുന്നുണ്ട്. ആ ചര്‍ച്ച പുതിയകാലത്ത് ട്രോളുകളായി സാമൂഹിക മാധ്യമങ്ങളില്‍ വരുന്നു. അങ്ങനെ ഒരു ട്രോള്‍ എന്ന നിലയ്ക്കാണ് ഏലംകുളത്തെ ഡി.വൈ.എഫ്.ഐ. ബാനര്‍ വെച്ചത്' എന്നാണ് ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി ഇതിനോട് പ്രതികരിച്ചത്.

Content Highlights: bharat jodo yatra banner war dyfi-youth congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented