50 മിനിറ്റുകൊണ്ട് ആറരക്കിലോമീറ്റര്‍ നടന്നെത്തി; രാഹുല്‍ വേഗം ഇത്തിരി കുറയ്ക്കണമെന്ന് നേതാക്കള്‍


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ പാറശാലയിൽ നൽകിയ സ്വീകരണം. രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എം.പി മാരായ ജെബി മേത്തർ, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

കൊല്ലം: ഒപ്പമുള്ളവര്‍ ഒരു ചുവടുവയ്ക്കുന്ന സമയംകൊണ്ട് രാഹുല്‍ ഗാന്ധി മൂന്നു ചുവടുവയ്ക്കും. ഓരോന്നും ഒന്നൊന്നര ചുവടാണ്. ഓടിനിന്നില്ലെങ്കില്‍ കൂടെയെത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏഴാംദിവസത്തിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ ഒരഭ്യര്‍ത്ഥന നടത്തി-'വേഗം ഇത്തിരി കുറയ്ക്കണം.' പലര്‍ക്കുമുള്ള ബുദ്ധിമുട്ട് കേട്ടപ്പോള്‍ ഒടുവില്‍ രാഹുല്‍ സമ്മതിച്ചു.

ബുധനാഴ്ച രാവിലെ അരമണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയതെങ്കിലും വേഗം വളരെ കുറച്ചാണ് അദ്ദേഹം നടന്നത്. ഒരു കിലോമീറ്റര്‍ പിന്നിട്ടതോടെ വേഗം കൂടിവന്നു. പതിഞ്ഞ താളത്തില്‍ തുടങ്ങി തകര്‍ത്തുകൊട്ടുന്ന പഞ്ചാരിപോലെ പിന്നീടത് അതിവേഗമുള്ള ചുവടുകളായി. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തുനിന്ന് കൊല്ലത്തെ പാരിപ്പള്ളി ശ്രീരാമപുരംവരെയുള്ള ആറരക്കിലോമീറ്റര്‍ 50 മിനിറ്റുകൊണ്ടാണ് രാഹുല്‍ നടന്നെത്തിയത്. രാവിലെ 10.30-ന് എത്തിച്ചേരേണ്ട ചാത്തന്നൂരിലെ വിശ്രമകേന്ദ്രത്തില്‍ 10.25-നുതന്നെ പദയാത്രയെത്തി. ഒപ്പംനടന്ന കേരള നേതാക്കളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ കുതിര്‍ന്ന് ദേഹത്തോട് ഒട്ടിയിരുന്നു. കേരളം മുഴുവന്‍ നീളുന്ന പദയാത്രകള്‍ നടത്തിയിട്ടുള്ള കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമെല്ലാം ഓടിയോടിയാണ് രാഹുലിനൊപ്പം നിന്നത്.

'രാഹുല്‍ജിയുടെ വേഗം ആദ്യ ദിവസങ്ങളില്‍ ഒട്ടേറെ നേതാക്കള്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ് വേഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചത്. പതിയെ നടന്നുതുടങ്ങിയാലും അദ്ദേഹമറിയാതെ പിന്നെയും വേഗം കൂടും. അപ്പോഴൊക്കെ ഓര്‍മിപ്പിക്കും. ഇപ്പോള്‍ അല്പം ആശ്വാസമുണ്ട്.'-എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Content Highlights: bharat jodo yathra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented