മഴയത്തും തളരാത്ത വീര്യം, അണിചേരാന്‍ കുരുന്നുകള്‍; ആവേശത്തില്‍ ഭാരത് ജോഡോ യാത്ര


സ്വന്തം ലേഖകന്‍

തിങ്കളാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് സമാപിച്ച യാത്രയ്ക്ക് ശേഷം ചൊവ്വാഴ്ച കണിയാപുരത്ത് നിന്നാണ് യാത്ര തുടങ്ങിയത്.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നിന്ന്

തിരുവനന്തപുരം: രാവിലെ ഏഴുമണിക്ക് തുടങ്ങിയതാണ് രാഹുല്‍ ഗാന്ധിയുടേയും സംഘത്തിന്റേയും ഭാരത് ജോഡോ പദയാത്ര. കണിയാപുരം ആലുംമൂട് മാര്‍ക്കറ്റില്‍ നിന്ന് പദയാത്ര തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ മഴ തുടങ്ങി. പക്ഷെ രാഹുലും പദയാത്രികരും മഴയെ അവഗണിച്ച് യാത്ര തുടര്‍ന്നു. ആവേശം നിറച്ച് രാഹുലെത്തിയതോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നത്തെയും പോലെ ഊര്‍ജസ്വലനായി. ഓടിനടന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഒപ്പം രാഹുല്‍ ഗാന്ധിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കണം. ഇവര്‍ക്കൊപ്പം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി, കെ. മുരളീധരന്‍ എം.പി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, അടൂര്‍ പ്രകാശ് എംപി തുടങ്ങിയവരാണ് രാവിലെ പങ്കെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് സമാപിച്ച യാത്രയ്ക്ക് ശേഷം ചൊവ്വാഴ്ച കണിയാപുരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി കുറച്ച് മുന്നോട്ട് പോകുന്നതിനിടെ രാഹുലിന് പൊന്നാടയണിയിക്കാന്‍ മക്കളുമായെത്തുന്നവര്‍, കാണാനെത്തുന്ന കുട്ടികള്‍, പിന്നാലെ കുറച്ച് സമയം നടക്കുന്നതിനിടെ രണ്ട് കുട്ടികളെത്തി. ചാച്ചാജിയേപ്പോലെ വേഷം ധരിച്ചെത്തിയ കുട്ടികള്‍ രാഹുലിന് പൂച്ചെണ്ടുകള്‍ നല്‍കി. യാത്രയുടെ തിരക്കിനിടയിലും അവരോട് കുശലം പറയാന്‍ രാഹുല്‍ സമയം കണ്ടെത്തി. ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ തിരക്ക് കൂട്ടുന്നു. രാഹുലിന് പൂച്ചെണ്ട് നല്‍കാനെത്തിയ കുട്ടികളാരെന്ന് അറിയാനായി പിന്നീട് ആകാംഷ.

എല്ലാവരെയും മറികടന്ന് യാത്ര മുന്നോട്ട്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ പദയാത്ര ദിവസങ്ങള്‍ പിന്നിട്ടു. ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണം രാഹുല്‍ ഗാന്ധിയുടെ മുഖത്തില്ല. വഴിനിറഞ്ഞ് അവരങ്ങനെ ഒഴുകുന്നു. ഉച്ചയ്ക്ക് 11 മണിക്ക് മുമ്പ് ആറ്റിങ്ങലെത്തണം. അതിനുള്ള തിടുക്കം കെ.സി വേണുഗോപാലിന്റെ മുഖത്തുണ്ട്. ഇതിനൊപ്പം മാധ്യമങ്ങള്‍ ബൈറ്റിന് വേണ്ടി അദ്ദേഹത്തിന്റെ സമയം ചോദിക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസും പദയാത്രയുടെ പേരില്‍ കൊമ്പുകോര്‍ത്തതാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. സമചിത്തതതോടെ എല്ലാത്തിനും മറുപടി.

ഇടയ്ക്കിടെ വഴിനീളെ മഴയുണ്ട്. പക്ഷെ മഴനനഞ്ഞ് പദയാത്ര മുന്നോട്ട് തന്നെ. അതിനിടയില്‍ തന്നെ കാണാനും സംസാരിക്കാനെത്തുന്നവരെയും രാഹുല്‍ ഗാന്ധി നിരാശരാക്കിയില്ല. ഇതിനിടയില്‍ നടത്തത്തിന് അല്‍പസമയം വിശ്രമം. 10 മിനിറ്റ് വിശ്രമത്തിന് ശേഷം യാത്ര പുനരാരംഭിച്ചു. ഒമ്പത് മണിയോടെ പ്രഭാത ഭക്ഷണം. അതും മുമ്പത്തേതുപോലെ തന്നെ, വഴിയോരത്ത് കണ്ട ന്യൂമുബാറക് എന്ന ഹോട്ടലില്‍ കയറിയാണ് രാഹുല്‍ ഗാന്ധിയും ഒപ്പമുള്ളവരും ഭക്ഷണം കഴിച്ചത്. യാത്ര 11 മണിയോടെ ആറ്റിങ്ങലെത്തി. ആദ്യ പകുതി ഇവിടെ പൂര്‍ത്തിയാക്കി. ആറ്റിങ്ങല്‍ മാമത്തുള്ള എസ്.എസ്. പൂജ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇവിടെ വെച്ച് കെ- റെയില്‍ വിരുദ്ധ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിലൊന്ന്. കെ-റെയില്‍ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച രാഹുല്‍ ഗാന്ധി വിഷയത്തില്‍ സമരക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പമുണ്ടെന്ന് രാഹുല്‍

കെ- റെയില്‍ വിരുദ്ധ സമരത്തിന് ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും രാഹുല്‍ അറിയിച്ചു. സമരത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് രാഹുല്‍ നിര്‍ദേശിച്ചു. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ- റെയില്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എം.പി ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയില്‍ പദ്ധതി സര്‍ക്കാരിന്റെ ഒരു പാക്കേജാണ്. ആ പാക്കേജ് നിറവേറ്റാന്‍ സര്‍ക്കാര്‍ ഏത് നിലയിലേക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടക്കില്ലെന്ന് വന്നപ്പോഴാണ് കര്‍ണാടകയുമായി കൂട്ടുകൂടാനുള്ള ശ്രമം തുടങ്ങിയത്. ശക്തമായി സമരസമിതി സമരവുമായി മുന്നോട്ട് കൊണ്ട് പോകുമെന്നും ബാബുരാജ് പറഞ്ഞു.

Content Highlights: Bharat Jod o yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented