തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ബെവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.
ബിവറേജ് കോര്‍പ്പറേഷനും ടോക്കണ്‍ സംവിധാനം ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. നികുതി വകുപ്പ് സെക്രട്ടറിയാണ് ആപ്പ് ഒഴിവാക്കികൊണ്ടുള്ള ഉത്തരവിറക്കിയത്.
ബെവ്ക്യൂ ആപ്പ് ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എക്സൈസും ബിവറേജസ് അധികൃതരും ചേര്‍ന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീതംവെക്കാനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്.
Content Highlights: BevQ app dropped-liquor booking