
പ്രതീകാത്മകചിത്രം | ഫൊട്ടൊ: മാതൃഭൂമി
തിരുവനന്തപുരം: മദ്യവില്പനയില് നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്പറേഷന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ബെവ് ക്യു ആപ്പ് വഴി നല്കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകള്‍ക്കും മദ്യം നല്കിയാല് മതിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിര്‍ദേശം മദ്യവില്പനയെ ബാധിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍. ബീവറേജസ് കോര്പറേഷന് എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവില്‍ വന്നു.
ഇനി മുതല്‍ മദ്യവില്പന ശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലര്‍. ഇത് നടപ്പാക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവില്പനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ പുതിയ സര്‍ക്കുലര്‍ മദ്യവില്പനയെ സാരമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടോക്കണിന് ആനുപാതികമായി മദ്യം എടുത്താല്‍ വില്പനാശാലയിലെ സ്റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാന്‍ഡുകള്‍ മാത്രമാണ് ഔട്ട്ലെറ്റുകളിലെത്തുക. ആവശ്യക്കാര്‍ക്ക് പ്രിയമുള്ള ബ്രാന്‍ഡുകള്‍ വാങ്ങുന്നതിന് ഇത് തടസ്സമാകും. ഔട്ട്ലെറ്റിലുള്ള ബ്രാന്‍ഡ് വാങ്ങാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാകും.
മദ്യക്കമ്പനികള്‍ വിതരണം കുറച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയര്‍ത്തി നല്‍കണമെന്ന കമ്പനികളുടെ ആവശ്യം പരിഗണിക്കാതെ ആയതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്.
ജനുവരിയില്‍ നടക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ ജൂലൈയിലാണ് നടന്നത്. വന്‍തുക ഫീസ് കെട്ടിവെച്ച് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്പനികള്‍ക്ക് മദ്യ വിതരണത്തിനുള്ള അവസരവും ഇല്ലാതെയായി.
content highlights: beverages corporation issues circular in connection with liquor distribution to bars and outlets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..