ബെവ്‌കോ മദ്യശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കും; ഒക്ടോബര്‍ മൂന്നിന് തുറക്കും


പ്രതീകാത്മക ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി| മാതൃഭൂമി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയുമാണ്. ഇതോടെ ഇനി തിങ്കളാഴ്ച (ഒക്ടോബര്‍ മൂന്ന്) മാത്രമേ കോര്‍പ്പറേഷന്റെ മദ്യശാലകള്‍ തുറക്കുകയുള്ളു.

രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ സാധാരണ പ്രവര്‍ത്തിക്കുന്നത്. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകള്‍ ഇന്നും പതിവുപോലെ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ ഒന്നിനും രണ്ടിനുമുള്ള അവധി ദിനങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകളും ബാറുകളും തുറക്കില്ല.



Content Highlights: bevco outlets will closes today 7 pm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented