
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ സ്ഥലത്ത് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് ആരംഭിക്കുന്നതിനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. എന്നാല്‍ കെ.എസ്.ആര്.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കുക. കെ.എസ്.ആര്.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം.
സി.എം.ഡി ബിജു പ്രഭാകര്‍ യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനമായത്. ഔട്ട്ലെറ്റുകള് ഡിപ്പോകളിലും കോംപ്ലക്സുകളിലും ആരംഭിക്കുന്നതിനെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കെ.എസ്.ആര്.ടി.സിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇത്തരം നടപടികള്‍ ആവശ്യമാണെന്നും സി.എം.ഡി ചര്‍ച്ചയില്‍ അറിയിച്ചു.
കോഴഞ്ചേരി ഉള്‍പ്പെടെ 16 സ്ഥലങ്ങള്‍ കെ.എസ്.ആര്.ടി.സിക്ക് ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ട്. ഇവിടങ്ങളിലായിരിക്കും ഔട്ട്ലെറ്റുകള്. ബെവ്കോ അധികൃതര്‍ പരിശോധന നടത്തിയ ശേഷം അനുയോജ്യമായ സ്ഥലമെങ്കില്‍ ഔട്ട്ലെറ്റുകള് ആരംഭിക്കും.
അതേസമയം ഇത്തരമൊരു പദ്ധതി ആലോചനയിലില്ലെന്നാണ് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നതെങ്കിലും ഔട്ട്ലെറ്റുകള് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ആര്.ടി.സി മുന്നോട്ട് പോകുകയാണ്.
Content Highlights: Bevco Outlets to be set up not on Ksrtc depots but other vacant spaces
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..