സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണി; KSRTC ബസ് സ്റ്റാന്‍റിലെ മദ്യവില്‍പനയ്ക്കെതിരേ കെസിബിസി


മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ലെന്ന് കെസിബിസി

Photo: Screengrab, Mathrubhumi News

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്പോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ല.

യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ തീരുമാനം ഭീഷണിയാണ്. മന്ത്രിയുടെ നീക്കം കണ്ടാല്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് തോന്നും. നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.

കെ.എസ്.ആര്‍.സി ബസ് സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി കോംപ്ലക്സുകളില്‍ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented