
-
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാൻ സാധ്യത. ലോക്ക്ഡൗൺ പിൻവലിച്ചാൽ ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തയ്യാറായിരിക്കാൻ മാനേജർമാർക്ക് ബെവ്കോ എംഡിയുടെ നിർദേശം. ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് മുമ്പ് ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജർമാർക്ക് നിർദേശം നൽകി.
ബുധനാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജർമാർക്ക് കൈമാറിയത്. ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് മുമ്പ് ബിവറേജസ് ഔട്ട്ലറ്റുകളില് അണുനശീകരണം നടത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെർമ്മൽ മീറ്ററുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്ലെറ്റുകളിൽ സാനിറ്റൈസർ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്കോ എംഡി നിർദേശിച്ചിട്ടുണ്ട്.
അതേസമയം ലോക്ക്ഡൗൺ നീട്ടുകയാണെങ്കിൽ ഇക്കാര്യങ്ങൾ ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു.
content highlights:Bevco MD directed to managers for prepare to open bevarages outlet
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..