തിരുവനന്തപുരം: ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ പേരെടുത്ത് പറയാതെ ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പട്ടാളക്കാരുടെ ജീവത്യാഗത്തെയും ദേശീയ ബോധത്തെയും പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിക്കന്ന ബെന്യാമിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

''രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകള്‍ നല്കാം. ചരിത്രം തനിയെ ഓര്‍മ്മ വന്നോളും. ഹിറ്റ്‌ലര്‍, സദ്ദാം ഹുസൈന്‍, മുസോളിനി, ഈദി അമീന്‍, മാര്‍ഷല്‍ ടിറ്റോ, കേണല്‍ ഗദ്ദാഫി, റോണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ് 1, ജോര്‍ജ്ജ് ബുഷ് 2, സിയാവുള്‍ ഹഖ്, പര്‍വേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്‌നേഹികള്‍' ആയിരുന്നു..''  - ബെന്യാമിന്‍ പറയുന്നു

 

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ...

Posted by Benyamin Benny on Tuesday, February 23, 2016