കൊച്ചി: മോണ്‍സന്‍ മാവുങ്കൽ വിഷയത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് ബെന്നി ബെഹനാൻ. മോൻസണിന്റേത് വെറും തട്ടിപ്പല്ല. അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ് മോണ്‍സന്‍. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുപ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. മോണ്‍സന്‍ മാവുങ്കൽ ഒരു ഡോക്ടർ പോലും അല്ല. പൊതുപ്രവർത്തകരായവർ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇയാളുമായുള്ള ബന്ധത്തെപ്പറ്റി സുധാകരൻ എല്ലാ കാര്യവും തുറന്നുപറഞ്ഞിട്ടുണ്ട്. അത് താൻ വിശ്വാസത്തിലെടുക്കുന്നുവെന്നും ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിൽക്കുന്ന ആളല്ല സുധാകരനെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Content Highlights:Benny Behnan against K sudhakaran on Monson Mavungal Case