കൊച്ചി: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്ന് ബെഹനാന്‍ രാജിവെക്കാനൊരുങ്ങുന്നു. സ്ഥാനത്തുനിന്ന് ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബെന്നി ബെഹനാന്‍ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് താന്‍ യുഡിഎഫ് കണ്‍വീനറായത്. ഇപ്പോള്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല താന്‍ ഒഴിയുന്നത്. യുഡിഎഫ് നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വരുന്നു. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറക്കിടയില്‍ ഈ സ്ഥാനത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിനിടെ ഇത്തരത്തിലുള്ള ഒരു അപശബ്ദവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടു കൂടിയാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം സ്വീകരിച്ചതില്‍ നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇതില്‍ അഴിമതിയും ഉണ്ടായിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഞങ്ങള്‍ സിബിഐയ്ക്ക് പരാതി നല്‍കിയത്. കേന്ദ്രത്തിന് നല്‍കിയതും താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതും ഇക്കാര്യങ്ങളാണ്.
സിബിഐ കേസെടുത്ത് എഫ്‌സിആര്‍എ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണം സ്വീകരിച്ചുവെന്നതിലാണ്. ഇക്കാര്യത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ കേസന്വേഷിക്കാന്‍ സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ല.
ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൊടുത്തുവെന്ന് പറഞ്ഞത് ഞങ്ങള്‍ ആരുമല്ല. തോമസ് ഐസക്ക്. എ.കെ. ബാലന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് പറഞ്ഞത്.
സിബിഐ അന്വേഷണം എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഇതെങ്ങനെ അട്ടിമറിയാകും. ഒരേ സമയം രണ്ടുകേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Benny Behanan to step down as UDF convener
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..