-
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി രണ്ടാം ലാവലിന്‍ ആണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്. എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. ഇടപാടില്‍ മുഖ്യമന്ത്രിക്കും മന്ത്രി എ.സി. മൊയ്തീന് കമ്മിഷന് കിട്ടിയെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്നും യു.ഡി.എഫ്. സംഘം ആവശ്യപ്പെട്ടു.
മന്ത്രി എ.സി. മൊയ്തീന് ചെയ്തിട്ടുള്ള ഓരോ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങള്‍ തെറ്റിച്ചുകൊണ്ടാണ്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നും ബാങ്ക് മുഖേന 19 കോടി രൂപ രണ്ട് തവണയായി കൈമാറിയിട്ടുണ്ട്. എന്നാല്‍ 12 കോടി രൂപ മാത്രമേ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നരക്കോടിയുടെ വിഹിതം സ്വപ്നക്കും ശിവശങ്കറിനും മുഖ്യമന്ത്രിക്കും മൊയ്തീനും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമ വാര്‍ത്തകളിലൂടെ പുറത്ത് വന്ന ഒരു കോടി രൂപയല്ല, എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഈ രണ്ടാം ലാവ്ലിന് അഴിമതിയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്നും വിഷയം യു.ഡി.എഫ്. ഏറ്റെടുക്കുകയാണെന്നും ബെന്നി ബെഹനാന് പറഞ്ഞു.
Content Highlights: Benny Behanan slams minister ac moideen over life mission project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..