ബെംഗളൂരു: മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം നാല് മലയാളികള്‍ മരിച്ചു. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട വോള്‍വോ ബസ് ഇടിച്ചു കയറി. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ മാര്‍ത്തഹള്ളിയിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ സ്ഥിര താമസക്കാരാണ് ഇവര്‍. ഒരു കുടുംബത്തില്‍ പെട്ടവരാണ് മരിച്ചവരെല്ലാം.