ലക്ഷ്മി രത്തൻ ശുക്ല |Photo:VIJAY KUMAR|UNI
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ശുക്ല തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം കൂടി രാജിവച്ചിട്ടുണ്ട്. അതേ സമയം അദ്ദേഹം എംഎല്‍എയായി തുടരും.
തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു ശുക്ല. സജീവ രാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനങ്ങള്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാരും എംപിമാരുടങ്ങുന്ന തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കൊണ്ടിരിക്കെയാണ് ശുക്ലയുടെ രാജി.
Content Highlights: Bengal minister and former cricketer Laxmi Ratan Shukla resigns from TMC govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..