ചൊവ്വര പ്രസന്നപുരം പള്ളിയിൽ നടന്ന സത്യഗ്രഹം | Photo - Mathrubhumi.com
ആലുവ: ചൊവ്വര പ്രസന്നപുരം പള്ളിയില്‍ പുറംതിരിഞ്ഞുള്ള കുര്‍ബാന നടത്തുന്നതില്‍ പ്രതിഷേധം. ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെട്ട് ഇടവകക്കാര്‍ പള്ളിക്കു മുന്‍പില്‍ സത്യഗ്രഹം അനുഷ്ഠിച്ചു. മാര്‍പാപ്പയുടെ തീരുമാനത്തെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടവക വികാരിയായ ഫാ. സെലസ്റ്റിന്‍ ഇഞ്ചയ്ക്കല്‍ നടത്തി വരുന്നതെന്ന് പള്ളി പാരിഷ് കൗണ്‍സില്‍ ആരോപിച്ചു.
സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ അറുപതു വര്‍ഷമായി നടന്നു വരുന്ന ജനാഭിമുഖ കുര്‍ബാന മാറ്റി പുറം തിരിഞ്ഞുള്ള കുര്‍ബാനയാണ് പ്രസന്നപുരം പള്ളിയില്‍ ഇപ്പോള്‍ നടക്കുന്നത്. മാര്‍പാപ്പ ഇളവ് നല്‍കിയിട്ടും സിനഡ് തീരുമാനപ്രകാരമുള്ള പുറംതിരിഞ്ഞുള്ള കുര്‍ബാന നടത്തുന്നതിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്.
പള്ളിക്കു മുന്‍പില്‍ നടത്തിയ സത്യഗ്രഹം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജെറാര്‍ഡ് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സണ്ണി കല്ലറക്കല്‍, വര്‍ഗീസ് അരീക്കല്‍, സജീവ് ജേക്കബ്, ജോണി കൂട്ടാല, വര്‍ഗീസ് മഴുവഞ്ചേരി, ജോജി പുതുശേരി, സിജോ കരുമത്ഥ്യ, വിജിലന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
content highlights:belivers stages protest at chovvara prasannapuram church
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..