സര്‍ക്കാരിന്റെ നേട്ടങ്ങളെടുത്ത് പറഞ്ഞ് ഗവര്‍ണര്‍, കേന്ദ്രത്തിന് വിമര്‍ശനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ |ഫോട്ടോ:Screengrab:mathrubhumi news

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാന്‍ ചേരുന്ന സമ്മേളനം ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഭാഗങ്ങളടക്കം വായിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു

സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയി. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു. രണ്ട് മണിക്കൂര്‍ 10 മിനിറ്റാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്‌.

ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന്....

 • പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്.
 • നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു
 • കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത കാട്ടി
 • കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം
 • കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി
 • തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി
 • കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു
 • പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി
 • ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം
 • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നു
 • കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു
 • വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു
 • ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി
 • പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു
 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു
 • പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കും
 • പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം
 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു
 • പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി
 • കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു
 • കാര്‍ഷിക നിയമത്തിന് എതിരായ ഭാഗം വായിച്ച് ഗവര്‍ണര്‍: കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്
 • കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും
 • കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്
 • കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം.
 • കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കും
 • വാണിജ്യ കരാറുകള്‍ക്കും വിമര്‍ശനം: വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കും
 • കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നു
 • മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കി
 • സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു
 • ഗെയില്‍ അഭിമാനകരമായ പദ്ധതി
 • ഗതാഗത സംവിധാനത്തിന് സര്‍ക്കാരിന്റെ വിപുലമായ പദ്ധതികള്‍
 • ഈ സാമ്പത്തിക വര്‍ഷം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി
 • വിഴിഞ്ഞം തുറമുഖ നിര്‍മാണം വേഗത്തില്‍ നടക്കുന്നു
 • സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി അുമതിക്കായി കാത്തിരിക്കുകയാണ്
 • അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സിഎന്‍ഡി ബസുകള്‍
 • മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കും


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented