
-
ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയിലെ അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചിരുന്നതാണിതെന്ന് പോലീസ് അറിയിച്ചു.
രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു. പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കിച്ചെന്നവരാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
എടത്തല പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ എടുത്ത് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അസീസ് മൂലയില്‍, വാര്‍ഡംഗം എ.എസ്.കെ. സലീം എന്നിവരുടെ നേതൃത്വത്തിലാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്. ഐഷാബിയുടെ ഭര്‍ത്താവ് 35 വര്‍ഷം മുന്‍പ് മരിച്ചു. അഞ്ചുവര്‍ഷമായി ഇവര്‍ കുഴുവേലിപ്പടിയില്‍ എത്തിയിട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..