കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു.  ജില്ലാ കലക്ടര്‍ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.  സി.പി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു.  ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു. മുനിസിപാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാര്‍ക്ക് അധ്യക്ഷന്മാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

കൊടുവള്ളി നഗരസഭ ചെയര്‍മാനായി വെള്ളറ അബ്ദു (വി. അബ്ദുറഹിമാന്‍) സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി എം. അബ്ദുള്‍ ഗഫൂര്‍ സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് ചെയര്‍പേഴ്സണായി സുഷിനി കെ.എം സത്യപ്രതിജ്ഞ ചെയ്തു. 

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണായി കെ.പി സുധ (സുധ കിഴക്കെപ്പാട്ട്) സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ കെ.പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍മാനായി അഡ്വ. കെ. സത്യന്‍ സത്യപ്രതിജ്ഞ ചെയ്തു. 

പയ്യോളി നഗരസഭ ചെയര്‍മാനായി വടക്കയില്‍ ഷഫീഖ് സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ എം.കെ ബാലരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്സണായി സി.പി ഫാത്തിമ സത്യപ്രതിജ്ഞ ചെയ്തു. 

വടകര നഗരസഭ ചെയര്‍പേഴ്സണായി കെ.പി ബിന്ദു സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ സത്യപ്രഭ സത്യവാചകം ചൊല്ലിക്കൊടുത്തു.  വൈസ് ചെയര്‍മാനായി പി.കെ സതീശന്‍ മാസ്റ്റര്‍ സത്യപ്രതിജ്ഞ ചെയ്തു. 

മുക്കം മുന്‍സിപ്പാലിറ്റിയില്‍ പി.ടി ബാബു നഗരസഭ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ ടി.ആര്‍.മായ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വ ചാന്ദ്നി വൈസ് ചെയര്‍പേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു.  

ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാനായി എന്‍.സി അബ്ദുല്‍ റസാഖ് സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ അനീറ്റ.എസ്.ലിന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. റീജ വൈസ് ചെയര്‍പേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു. 

രാമനാട്ടുകര മുന്‍സിപ്പാലിറ്റിയില്‍ ബുഷ്‌റ റഫീഖ് നഗരസഭാ ചെയര്‍പേഴ്സണായി സത്യപ്രതിജ്ഞ ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ ജയദീപ് സത്യവാചകം ചൊല്ലിക്കൊടുത്തു. സുരേഷ് കുമാര്‍. കെ വൈസ് ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തു. 

Content Highlights: Beena Philip sworn as Kozhikode corporation mayor