പ്രതീകാത്മകചിത്രം: Photo: AP
പത്തനംതിട്ട:കമ്മലിടുന്ന കിഴുത്ത ഒട്ടിക്കാന്‍ ബ്യൂട്ടീഷ്യന് നടത്തിയ ചികിത്സ പാളിയപ്പോള്‍ യുവതിയുടെ ചെവി പകുതിയായി. സംഗതി പരാതിയായതോടെ യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബ്യൂട്ടീഷ്യന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി ഉത്തരവുമിട്ടു.
2016 ഓഗസ്റ്റിലാണ് ഓമല്ലൂര്‍ സ്വദേശിനി കാതിന്റെ കമ്മല്‍ കിഴുത്ത ഒട്ടിക്കാന്‍ പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലെത്തിയത്.
രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കല്‍ ഒഴിച്ചായിരുന്നു ചികിത്സ. ഒരു ചെവിയുടെ കമ്മല്‍ദ്വാരത്തിന് മുകളിലുള്ള ഭാഗം മുതല്‍ താഴേക്ക് അടര്‍ന്നുപോയെന്നാണ് പരാതി.
Content Highlights: beautician fined for mutilating ear of customer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..