സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസ്: DYFIക്കാര്‍ക്കെതിരെ IPC 33 ചുമത്തി, 10 വര്‍ഷം തടവ് വരെ ലഭിക്കാം


സ്വന്തം ലേഖിക

പൊതുസേവകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന വകുപ്പാണ് ചേര്‍ത്തത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ പുതിയൊരു വകുപ്പുകൂടി ചുമത്തി. പൊതുസേവകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന വകുപ്പാണ് ചേര്‍ത്തത്.

പ്രതികള്‍ക്കെതിരെയുള്ള ഗുരുതരവകുപ്പായി IPC 333 മാറും. ജാമ്യോപേക്ഷയില്‍ നാളെ വിധിപറയാനിരിക്കെയാണ് പുതിയ നീക്കം.

ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇതില്‍ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേയാണ് ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് ഇപ്പോള്‍ കേസെടുത്തത്.

10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.

Content Highlights: New charge against accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented