വിനീത
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്നയാളുടെ ജീവന്‍ രക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നിട്ടിറങ്ങി ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വിനീത. അപകടസ്ഥലത്ത് എത്തിയവര്‍ പരിക്കേറ്റ് കിടന്ന യുവാവിനെ രക്ഷിക്കാന്‍ കൂട്ടാക്കാതെ നിന്നപ്പോളാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വിനീത മുന്നിട്ടിറങ്ങിയത്.
കഴിഞ്ഞയാഴ്ച മാവൂരില്‍ ബസ്സും സ്‌കൂട്ടറും മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് കൈകാണിച്ചപ്പോള്‍ പലരും നിര്‍ത്താതെ പോയി. ഒടുവില്‍ ഒരു കാര്‍ നിര്‍ത്തി പരിക്കേറ്റയാളെ കാറില്‍ കയറ്റിയെങ്കിലും കൂടെ പോവാന്‍ ആരും തയ്യാറായില്ല. ഈ സമയത്ത് അപകട സ്ഥലത്ത് എത്തിയ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വിനീത ധൈര്യത്തോടെ വാഹനത്തില്‍ കയറി പരിക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുകയായിരുന്നു.
നിരവധി ആളുകള്‍ കൂടിനിന്ന് ഫോട്ടോയും വീഡിയോകളും എടുത്ത് ഷെയര്‍ ചെയ്യുകമാത്രമാണ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. വിനീതയുടെ നന്മയക്കുള്ള അഭിനന്ദനമായി ഇക്കാര്യം കോഴിക്കോട് സിറ്റി പോലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മനുഷ്യത്വം മരവിച്ച മനുഷ്യര്‍ക്ക്.. എന്ന് തുടങ്ങുന്ന കുറിപ്പോടെ കോഴിക്കോട് സിറ്റി പോലീസിന്റെ പേജില്‍ ഈ സംഭവം പോസ്റ്റ് ചെയ്തത്. പരിക്കുപറ്റി റോഡില്‍ കിടന്നയാളുടെ ജീവന്‍ രക്ഷിക്കാന്‍ വാഹനങ്ങള്‍ക്കു കൈ കാണിച്ചിട്ടും നിര്‍ത്താതെ കടന്നുപോകുന്നതിനേക്കുറിച്ചും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം കാണികളായി നോക്കിനിന്ന് വാര്‍ത്താപ്രചാരണം നടത്താന്‍ ആളുകള്‍ തിടുക്കം കാണിക്കുന്നതിനേക്കുറിച്ചും കോഴിക്കോട് സിറ്റി പോലീസിന്റെ ഫേസ് കുറിപ്പില്‍ പറയുന്നുണ്ട്.
മാര്‍ച്ച് 14-നാണ് മാവൂര്‍ കല്‍പ്പളളിയില്‍ ബസ്സും സ്‌കൂട്ടറും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അര്‍ജുന്‍ സുധീര്‍ ആശുപത്രിയിലേക്ക് കൊണ്ടും പോവുന്നതിനിടെ മരിച്ചിരുന്നു.
Content Highlights: Beat officer Vineetha helps a person who was seriously injured in a car accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..