തെങ്കാശിക്കടുത്ത് കരടിയുടെ ആക്രമണം; മൂന്നുപേർക്ക് ഗുരുതരപരിക്ക് | VIDEO


സ്വന്തം ലേഖകന്‍

Screengrab : News Video

തെന്മല (കൊല്ലം): തമിഴ്നാട്ടിലെ തെങ്കാശി കടയത്തിനുസമീപം കരടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്ക്. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി മുഖത്തുൾപ്പെടെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച രാവിലെ പശ്ചിമഘട്ടത്തോടു ചേർന്നുള്ള കടയം കടനാ അണക്കെട്ട് പെത്താൻപിള്ള-കുടിയിരിപ്പ് റോഡിൽ ഇരുചക്രവാഹനത്തിൽ മസാലസാധനങ്ങൾ വിൽക്കാൻ പോയ വൈകുണ്ഠമണിയുടെ മുന്നിലേക്ക് കരടി ചാടിവീഴുകയായിരുന്നു. നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാഗേന്ദ്രൻ, സൈലപ്പൻ എന്നിവർക്കുനേരേയും ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ കഴിയാത്തവിധം മൂവരെയും കാലുകൾക്കിടയിലാക്കി മുഖത്താണ് കരടി കൂടുതലും ആക്രമണം നടത്തിയത്. ചുറ്റും കൂടിയവർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കരടി പിന്മാറിയില്ല.ഏറെനേരെത്തെ ശ്രമത്തിനൊടുവിൽ കരടി മാറിയശേഷമാണ് ഇവരെ രക്ഷിക്കാനായത്. രക്തത്തിൽ കുളിച്ചുകിടന്ന മൂവരെയും ആദ്യം അംബാസമുദ്രത്തിലും പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവരും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കടയം വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ആൾവാർകുറിച്ചി പോലീസും സ്ഥലത്തെത്തിയിരുന്നു.

Content Highlights: Bear Attack, Thenmala, Three Seriously Injured

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented