സീതത്തോട്(പത്തനംതിട്ട):  പത്തനംതിട്ടയിലെ മണ്ണീറ തലമാനത്ത് കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആള്‍ക്ക് നേരേ കരടിയുടെ ആക്രമണം. തലമാനം വാഴവിളയില്‍ രാജന്‍കുട്ടി (45)യെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് തലമാനം. 

അതേസമയം, സംഭവത്തെ ചൊല്ലി സി.പി.എം. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. 

Content Highlights: bear attack in seethathode pathanamthitta