പാലത്തിൻറെ ബീം തകർന്നുവീണ നിലയിൽ
കോഴിക്കോട്: കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണു. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്ച രാവിലെ ഒന്‍പത്മണിയോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്.
2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്തായും പാലത്തിന്റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് നടത്തി ഐലന്‍ഡും സ്ഥാപിച്ചിരുന്നു. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു.
പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിന്റെ രൂപകല്പനയും എസ്റ്റിമേറ്റും പുതുക്കേണ്ടിവന്നു.
Content Highlights: beams of the bridge under construction collapsed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..