കണ്ണൂരില്‍ വീട് നിര്‍മാണത്തിനിടെ ബീം തകര്‍ന്നുവീണു; വീട്ടുടമയും തൊഴിലാളിയും മരിച്ചു


വീടിന്റെ രണ്ടാം നിലയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടം

അപകടം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം

കണ്ണൂര്‍: ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു. വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മാണ തൊഴിലാളിയായ ലാലു എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. കൃഷ്ണനും കുടുംബവും താമസിച്ചിരുന്ന വീടിന്റെ രണ്ടാംനില പണിതുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കൃഷ്ണനും ലാലും തകര്‍ന്നുവീണ ബീമിനടയില്‍പ്പെടുകയായിരുന്നു.

അപകടം നടന്ന ഉടന്‍ കൃഷ്ണനെ പുറത്തെടുക്കാനെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. അതേസമയം ജെസിബി എത്തിച്ച് ഏറെപണിപ്പെട്ടാണ് ലാലുവിനെ ബീമിനടയില്‍നിന്ന് പുറത്തെടുക്കാനായത്.

പതിവില്‍ കൂടുതല്‍ നീളത്തില്‍ ബീം വാര്‍ത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: beam of house collapses during construction, two died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented