ആലപ്പുഴ: ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍  ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ നിര്‍ണ്ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

ബിഡിജെഎസ്സിന് ചെങ്ങന്നൂരില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്.കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍  ബിജെപിയുമായി സഹകരിക്കില്ല. തങ്ങളുടെ ആവശ്യങ്ങള്‍ എത്രയും വേഗം നിറവേറ്റിയാല്‍ പഴയപോലെ എന്‍ഡിഎ ശക്തമായി ചെങ്ങന്നൂരില്‍ ഉണ്ടാകും. ഇല്ലെങ്കില്‍ മറിച്ചാവും അവസ്ഥ.ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു

താന്‍ എംപി സ്ഥാനം ആവശ്യപ്പട്ടെന്ന തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി വേണം.ബിജെപിയില്‍ ഉള്ള ചിലര്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അപമാനിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തില്‍ മദനിയെക്കൂട്ടാമെങ്കില്‍ എന്തുകൊണ്ട് ബിഡിജെഎസ്സിനെ കൂട്ടാന്‍ പറ്റില്ലെന്നത് ചിന്തിക്കേണ്ടതല്ലേ എന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് ചോദിച്ചു. ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.