ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സോപ്പ് തേച്ചു കുളി; ദൃശ്യം വൈറലായി, യുവാക്കളെ പോലീസ് പിടികൂടി


ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് യുവാക്കൾ കുളിക്കുന്നതിന്റെ ദൃശ്യത്തിൽ നിന്ന്‌

കൊല്ലം: ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പോലീസിന്റെ പിടിയിലായി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.

ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കള്‍ ഇത്തരത്തില്‍ യാത്ര നടത്തിയത്. അര്‍ദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും യാത്ര. ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട പോലീസിന്റെ പക്കലും ഈ ദൃശ്യങ്ങളെത്തി. പോലീസ് വിളിപ്പച്ചതനുസരിച്ച് ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

'കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് വേണ്ടി ചെയ്തതാണ്' എന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്.

ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരമൊരു പ്രകടനമെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പോലീസ് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

Content Highlights: Bathing with soap while riding a bike; the scene went viral, the youth was caught by the police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented