രോഹിത് യാത്രതിരിച്ചത് ജോലിസ്ഥലത്തേക്ക്; വടക്കഞ്ചേരിയില്‍ പൊലിഞ്ഞത് ബാസ്‌ക്കറ്റ്ബോള്‍ താരവും


രോഹിത് യാത്രതിരിച്ചത് ജോലിസ്ഥലത്തേക്ക്; വടക്കഞ്ചേരിയില്‍ പൊലിഞ്ഞത് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന്റെ ജീവനും

മരിച്ച രോഹിത് രാജ് (വലത്തുനിന്ന് രണ്ടാമത്) കുടുംബത്തോടൊപ്പം | Photo: Special Arrangement

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്.

24-കാരനായ രോഹിത് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ കോളേജിന്റേയും ബാസ്‌ക്കറ്റ് ബോള്‍ ടീമംഗം ആയിരുന്നു. പത്തനംതിട്ട ജില്ലാ ടീമിനായും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചിട്ടുണ്ട്. ദേശീയ കോര്‍ഫ് ബോള്‍ താരവുമായിരുന്നു.



മാസങ്ങള്‍ക്ക് മുമ്പാണ് രോഹിതിന് കോയമ്പത്തൂരില്‍ ജോലി ലഭിച്ചത്. പൂജാ അവധിക്ക് ശേഷം തിരിച്ച് ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. നിലവില്‍ രോഹിതിന്റെ മൃതദേഹം ആലത്തൂരിലെ ആശുപത്രിയിലാണ്. ഇവിടെ എത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

രോഹിതിന്റെ അമ്മ ലതികയും സഹോദരി ലക്ഷ്മി രാജും ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളാണ്. ഈ വര്‍ഷം നടന്ന ഇന്ത്യയുടെ അണ്ടര്‍-18 ബാസ്‌ക്കറ്റ്‌ബോള്‍ ക്യാമ്പില്‍ ലക്ഷ്മി രാജും ഇടം നേടിയിരുന്നു.

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

Content Highlights: basketball player rohith raj among those who killed in vadakanchery bus accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented