സ്വാതന്ത്ര്യസമരത്തിലും തുടര്‍ന്നും മാതൃഭൂമി വഹിച്ച പങ്ക് അനുസ്മരിച്ച് കാതോലിക്ക ബാവ


പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാത്തോലിക്കാ ബാവ മാതൃഭൂമി സന്ദർശിച്ചപ്പോൾ

കോഴിക്കോട്: സ്വാതന്ത്ര്യ സമരത്തിലും തുടര്‍ന്നും മാതൃഭൂമി വഹിച്ച പങ്ക് അനുസ്മരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ. മാതൃഭൂമിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിശുദ്ധ കാതോലിക്ക ബാവ മാതൃഭൂമിയുടെ ഓഫീസില്‍ എത്തിയത്. മാതൃഭൂമി ആസ്ഥാനത്ത് വരാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.

സമൂഹത്തെ മുഴുവനായി മനസിലാക്കുന്നതിനും സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനും പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാരതത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കും മാതൃഭൂമി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിയുടെ ചൂഷണത്തിലും കാസര്‍കോട്‌
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിലും അധികൃതരുടെ കണ്ണുതുറക്കാന്‍ മാതൃഭൂമിയുടെ വാര്‍ത്തകളും ഇടപെടലും സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദി ആഘോഷിക്കുന്ന മാതൃഭൂമിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിശുദ്ധ കാതോലിക്ക ബാവ അഭിനന്ദനങ്ങള്‍ അറിയിച്ചു.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ് തുടങ്ങിയവരും ജീവനക്കാരും ചേര്‍ന്ന് കാതോലിക്ക ബാവയെ സ്വീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തില്‍ വന്ന ഗാന്ധിജിയുടെ മുഖച്ചിത്രം കാതോലിക്ക ബാവാ മാതൃഭൂമിയ്ക്ക് സമ്മാനിച്ചു. മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി.കേശവമേനോന്‍ രചിച്ച പുസ്തകങ്ങള്‍ കാതോലിക്ക ബാവയ്ക്ക് ഉപഹാരമായി നല്‍കി.

മാതൃഭൂമിയില്‍ സൂക്ഷിച്ച ഗാന്ധിജിയുടെ രക്തം പുരണ്ട മണല്‍ത്തരികളില്‍ കാതോലിക്ക ബാവ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍, ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ തുടങ്ങിയവര്‍ക്കൊപ്പമാണ് പരിശുദ്ധ കാതോലിക്ക ബാവ മാതൃഭൂമിയില്‍ എത്തിയത്.

Content Highlights: Baselios Marthoma Mathews III visits Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented