പ്രതീകാത്മകചിത്രം | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ എക്സൈസ് വകുപ്പിന്റെ ശുപാർശ. അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കേരളത്തിലും ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നത്.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ റിപ്പോർട്ട് നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കാൻ അനുമതി നൽകണം. ഒരു മേശയിൽ രണ്ട് പെരെന്ന നിലയിൽ ക്രമീകരിക്കണം, പാഴ്സൽ മദ്യവിൽപ്പന അവസാനിപ്പിച്ച് ബിവറേജ് കോർപ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാർശകളാണ് എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയത്.
എക്സൈസ് കമ്മീഷണറുടെ ശുപാർശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ൺ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബാർ തുറക്കാൻ ബാറുടമകളും അനുമതി തേടിയിരുന്നു. എക്സൈസ് വകുപ്പിന്റെ ശുപാർശയിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും.
Content Highlights:Bars in Kerala likely to reopen this week


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..