തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം.

ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി. ശങ്കര്‍ റെഡ്ഡിക്കും  എസ്.പി സുകേശനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ആദ്യ വാദം കേട്ട ശേഷമാണ് കോടതി ഡയറി പരിഗണിച്ചത്.

തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡയറിയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നിട്ടുളളതായി കോടതി കണ്ടെത്തിയത്.

അന്വേഷണം തടസ്സപ്പെടാതിരിക്കാന്‍  കേസ് ഡയറി മടക്കി നല്‍കുമെങ്കിലും ഡയറിയുടെ 8,9 വാള്യങ്ങളുടെ പകര്‍പ്പ് കോടതിക്ക്  തിരികെ നല്‍കണമെന്ന് കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. 

കേസില്‍ വെള്ളിയാഴ്ചയാണ് കോടതി വിധി പറയുക.