ഇ.ടി.ഫിറോസ് |ഫോട്ടോ:facebook.com|firoz.et.90
കോഴിക്കോട്: ഇ.ടി. മുഹമ്മദ് ബഷര്‍ എംപിയുടെ മകന്‍ ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിനെതിരെ ജപ്തി നടപടികളിലേക്ക് കടന്നത്.
ഈ മാസം 21-ന് അകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദ്ദേശം നല്‍കി.
ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013-ല്‍ ആണ് വായ്പ നല്‍കിയത്. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തിചെയ്യാനുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..