'അഞ്ചുകിലോമീറ്ററില്‍ ബാങ്ക് ശാഖ വേണം'; ദക്ഷിണേന്ത്യന്‍ മേഖലാ കൗണ്‍സിലില്‍ അമിത് ഷാ


നിയമനിര്‍മാണങ്ങള്‍ക്കുമുമ്പ് ചര്‍ച്ചവേണം - കേന്ദ്രത്തോട് മുഖ്യമന്ത്രി

എല്ലാം ഇതിലുണ്ട്... തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ‌സ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുള കണ്ണാടിയടങ്ങിയ പെട്ടി ഉപഹാരമായി സമ്മാനിച്ചപ്പോൾ |ഫോട്ടോ: എസ്. ശ്രീകേഷ്

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ മേഖലാ കൗണ്‍സിലില്‍ സഹകരണ ഫെഡറലിസം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമവര്‍ത്തിപ്പട്ടികയിലുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുംമുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായഭിന്നത കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. തീരശോഷണം, റെയില്‍വേ, വിമാനത്താവള നവീകരണം തുടങ്ങിയവയിലും മുഖ്യമന്ത്രി കേന്ദ്ര ഇടപെടല്‍ തേടി. തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പ്പാത വികസനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ചയും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്രാപ്രദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്‌മൂദ് തുടങ്ങിയവരും പങ്കെടുത്തു.

ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രിക്ക് മമതയുണ്ടെന്ന് അമിത് ഷാ

തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടം ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കാനായി ഓരോ ഗ്രാമങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ബാങ്കുകളുടെ ശാഖ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. സഹകരണ ബാങ്കുകളും ഇങ്ങനെ ശാഖ തുറക്കും. ഈ ലക്ഷ്യം നിറവേറ്റാന്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ മേഖലാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രിക്ക് പ്രത്യേക മമതയുണ്ട്. അതുകൊണ്ടാണ് സാഗര്‍മാലയ്ക്കൊപ്പം വിവിധ തുറമുഖ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയത്. 2015 മുതല്‍ മത്സ്യബന്ധന അടിസ്ഥാനസൗകര്യവികസന നിധിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി 4206 കോടിയും അനുവദിച്ചു.

ലഹരിമരുന്നിന്റെ പ്രശ്‌നം കര്‍ശനമായി നേരിടാന്‍ കേന്ദ്രപദ്ധതിയായ നാര്‍ക്കോട്ടിക് കോ-ഓര്‍ഡിനേഷന്‍ സെന്ററു(എന്‍കോഡ്)കള്‍ ജില്ലാ അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കണം. . നദീജലം പങ്കുവെക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്ക് സംയുക്ത പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Banking outlet every five kms Amit Shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented