വായ്പക്കുടിശ്ശിക അടച്ച് നിര്‍ധനകുടുംബത്തിന് താങ്ങായി ബാങ്ക് ജീവനക്കാര്‍


കേരളാ ബാങ്ക് ജീവനക്കാർ തുകയടച്ച് വായ്പക്കുടിശ്ശിക ഒഴിവാക്കിയ സ്ഥലത്തിന്റെ ആധാരം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് എരവട്ടൂരിലെ ഗിരീഷ് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് കൈമാറുന്നു.

പേരാമ്പ്ര: അസുഖവും സാമ്പത്തിക ബാധ്യതകളും കാരണം ജീവിതം മുന്നോട്ട് നീക്കാന്‍ പ്രയാസപ്പെട്ട കുടുംബത്തിന് വായ്പക്കുടിശ്ശിക അടച്ച് നല്‍കി ബാങ്ക് ജീവനക്കാരുടെ മാതൃക. എരവട്ടൂര്‍ പടപ്പനാട്ട് മീത്തല്‍ ഗിരീഷ് കുമാറിനാണ് കേരളാ ബാങ്ക് പേരാമ്പ്ര ശാഖാ ജീവനക്കാര്‍ സഹായഹസ്തം നീട്ടിയത്. കാന്‍സര്‍ ബാധിതനായി നാല് ശസ്ത്രക്രിയകള്‍ക്ക് ഗിരീഷ് കുമാറിന് വിധേയനാകേണ്ടിവന്നിരുന്നു. ചികിത്സാ സഹായക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ഇതിനെല്ലാമുള്ള വലിയ തുക കണ്ടെത്തി സഹായിച്ചത്.

ഇതിനിടയിലാണ് 2016-ല്‍ ഗിരീഷ് കുമാര്‍ എടുത്തിരുന്ന 45,000 രൂപയുടെ വായ്പ കുടിശ്ശികയായിരുന്നത്. പലിശയടക്കം 90,000 രൂപയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഗിരീഷ് കുമാറിന് ജോലിക്കൊന്നും പോകാനാകാതെ വന്നതോടെ തിരിച്ചടയ്ക്കാന്‍ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് മാനേജര്‍ പി. റീനയും ഏരിയ മാനേജര്‍ സജിത് കുമാറും വീട്ടിലെത്തിയപ്പോഴാണ് ഗിരീഷ് കുമാറിന്റെ അവസ്ഥ നേരില്‍ക്കണ്ടത്. ഓടിട്ട വീട് മേല്‍ക്കൂര പൊളിഞ്ഞ് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു. തിരിച്ചടവിനെക്കുറിച്ചൊന്നും സംസാരിക്കാതെ തിരികെയെത്തിയ മാനേജര്‍ ജീവനക്കാരോട് ഇക്കാര്യം പങ്കുവെച്ചു.

തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് തുകയെടുത്ത് വായ്പ തീര്‍പ്പാക്കി ആധാരം കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. ചെറിയൊരു സമ്മാനവും നല്‍കിയാണ് ജീവനക്കാര്‍ കുടുംബത്തെ യാത്രയാക്കിയത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗിരീഷ് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് ആധാരം കൈമാറി. യോഗത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഐ.കെ. വിജയന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം കെ.കെ. പ്രേമന്‍, ഏരിയ മാനേജര്‍ കെ.കെ. സജിത് കുമാര്‍, ബ്രാഞ്ച് മാനേജര്‍ പി. റീന, സീനിയര്‍ മാനേജര്‍ സി.എം. പ്രദീപ് കുമാര്‍, കെ. സരസ്വതി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: kerala bank employees, paying the loan taken by a poor family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented