പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കോട്ടയം: കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ മഴപെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന പ്രതിഭാസംമൂലം. അന്തരീക്ഷത്തിലെ ഊര്‍ജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേർന്ന് മേഘക്കൂട്ടങ്ങൾ ഉണ്ടാകുന്നതിനാലാണിത്. റോളണ്ട് മാഡെൻ, പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.
ക്ലൗഡ് ബാൻഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാൻഡ്മേളക്കാർ അണിനിരക്കുന്നതുപോലെയാണിത്. മഴയെത്തുടർന്ന് മൂടൽമഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടുചേർന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങൾ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.
കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങൾ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
Content Highlights: band clouds due to rain in some parts of kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..