ബാണാസുരസാഗർ അണക്കെട്ട് തുറന്നു; പുഴകളിൽ ഇറങ്ങി മീൻ പിടിക്കരുതെന്ന് മുന്നറിയിപ്പ്


പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർവരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ ഭാഗത്തേക്ക് പോവുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽനിന്ന് മീൻപിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് കളക്ടർ എ. ഗീത പറഞ്ഞു.

ബാണാസുര സാഗർ | Photo: Screengrab/ മാതൃഭൂമി ന്യൂസ്

കല്പറ്റ: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബാണാസുരസാഗർ അണക്കെട്ട് തുറന്നു. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടർ 10 സെന്റീമീറ്ററാണ് ഉയർത്തിയത്. റവന്യൂ മന്ത്രി കെ. രാജനും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. പുഴകളിൽ ഇറങ്ങി മീൻ പിടിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോലീസിനെ അണക്കെട്ടിന്റെ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ജലനിരപ്പുയർന്നതോടെ ബാണാസുര സാഗറിൽ റെഡ് അലർട്ട് നൽകിയിരുന്നു. ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ ഞായറാഴ്ച പുലർച്ചെ ആയിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

നിലവിൽ ഒരുഷട്ടർ 10 സെന്റിമീറ്റർ തുറന്ന് സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. സെക്കൻഡിൽ 35 ക്യുബിക് മീറ്റർവരെ വെള്ളം പുറത്തേക്കൊഴുക്കുന്നതിന് അനുമതിയുണ്ട്. വെള്ളം തുറന്നുവിടുമ്പോൾ സമീപപ്രദേശങ്ങളിലും ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർവരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ ഭാഗത്തേക്ക് പോവുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽനിന്ന് മീൻപിടിക്കുകയോ പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് കളക്ടർ എ. ഗീത പറഞ്ഞു.

മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് നിരോധനം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മേപ്പാടി തൊള്ളായിരംകണ്ടി ഉൾപ്പെടെ ജില്ലയിലെ എല്ലാ മലയോരപ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പുവരെ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി കളക്ടർ എ. ഗീത അറിയിച്ചു.

Content Highlights: Banasura Sagar dam shutter opened


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented