പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ആദ്യമായിട്ടല്ല; വെല്ലുവിളിച്ച് വി. മുരളീധരന്‍


വി. മുരളീധരൻ| Photo: ANI

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ആദ്യമായിട്ടാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013-ല്‍ ധര്‍ണകളും പ്രതിഷേധങ്ങളും വിലക്കിയുള്ള ഉത്തരവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് വെല്ലുവിളി.

പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രതിഷേധ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്കേര്‍പ്പെടുത്തി രാജ്യസഭാ സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പ്രതിഷേധം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വി.മുരളീധരന്റെ പ്രതികരണം.

'പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധങ്ങള്‍ വിലക്കി സെക്രട്ടറി ജനറല്‍ ഉത്തരവിറക്കുന്നത് ആദ്യ സംഭവമാണോയെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ജനങ്ങളോട് പറയണം. ആദ്യമായാണ് ഇത്തരമൊരു പാര്‍ലമെന്ററി ബുള്ളറ്റിന്‍ ഇറങ്ങുന്നതെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം' മുരളീധരന്‍ പറഞ്ഞു.

Content Highlights: Ban on protests outside Parliament: Not for the first time- v muraleedharan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented