മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം


മാതൃസംഘമത്തില്‍ പങ്കെടുത്ത് കേരളം ശിശുപരിപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണ് എന്ന മേയറുടെ പരാമര്‍ശമായിരുന്നു വലിയ വിവാദത്തിലായത്.

ബാലഗോകുലം ‘സ്വത്വ-2022’ മാതൃസമ്മേളനം കൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി മേയർ ബീനാ ഫിലിപ്പ് ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്: ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു ബീന ഫിലിപ്പ്.

കേരളം ശിശുപരിപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തില്‍ മേയർ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. എന്നാല്‍ താന്‍ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തേക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെ കുറിച്ചാണെന്നും ബീന ഫിലിപ് പറഞ്ഞു. ഉത്തരേന്ത്യയില്‍ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാല്‍ അവര്‍ സ്വന്തം കുട്ടികളെ പോലെയാണ് നോക്കുക. എന്നാല്‍ കേരളത്തില്‍ ഭയങ്കര സ്വാര്‍ഥതയാണ്. ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതില്‍ ദുഖമുണ്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു.

മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്. അതില്‍നിന്ന് വിട്ട് നില്‍ക്കണമെന്ന് തോന്നിയില്ല. വര്‍ഗീയമായ ഒന്നും തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നും എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു. നെറ്റിയില്‍ ചുവപ്പിട്ട് കൃഷ്ണ വിഗ്രഹത്തില്‍ താന്‍ മാലചാര്‍ത്തുമോയെന്ന് അവര്‍ക്കുതന്നെ സംശയമുണ്ടായിരുന്നു. പക്ഷെ, അതിലൊന്നും എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.

ഞാന്‍ പഠിച്ച പുരാണ കഥാപാത്രങ്ങളേക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ചുമെല്ലാമാണ് അവിടെ സംസാരിച്ചത്. ഇതിന് പാര്‍ട്ടിയോട് അനുവാദം ചോദിച്ചിട്ടില്ല. ദൈവങ്ങളും അവരുടെ ഫോട്ടോകളുമൊന്നും ആരുടേയും കുത്തകയല്ലെന്നും ഇതിലൊന്നും വര്‍ഗീയത കുത്തിത്തിരുകരുതെന്നും മേയര്‍ പറഞ്ഞു.

Content Highlights: Balagokulam Kozhikode Mayor Beena Philip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented