തിരുവനന്തപുരം: നൂറിലേക്ക് അടുക്കുന്ന ഇന്ധന വിലയെക്കുറിച്ച് വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലേയും 2021ലേയും ഇന്ധന ബില്ലുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

" നമ്മള്‍ 'പുരോഗമിക്കു'ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി ഉടന്‍ " - ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇപ്പോള്‍ 88 രൂപയിലേക്ക് എത്തി എന്നത് ചൂണ്ടിക്കാണുച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ വിമര്‍ശനം. 

ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ പോസ്റ്റിനുതാഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തത്.

Content Highlights: Balachandra Menon on rising fuel prices