ബാലഭാസ്‌കറിന്റെ മരണം : ഡ്രൈവറുടെയും മാനേജറുടെയും നുണ പരിശോധന ഇന്ന്


ജെയിൻ . എസ്. രാജു/ മാതൃഭൂമി

ബാലഭാസ്കർ, അപകടത്തിൽപ്പെട്ട കാർ | ഫോട്ടോ: മാതൃഭൂമി

കൊച്ചി : ബാലഭാസ്‌കറിന്റ മരണത്തില്‍ നുണ പരിശോധന ഇന്നു തുടങ്ങും. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രൈവര്‍ അര്‍ജ്ജുനെയുമാണ് കൊച്ചിയില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സംശയം ഉളവാക്കുന്ന പല മൊഴികളിലും വ്യക്തവരുത്തുന്നതിനായാണ് സിബിഐ നുണപരിശോധന നടത്തുന്നത്.

മാനേജര്‍ പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജ്ജുന്‍, കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവരുടെ നുണ പരിശോധന നടത്താനുള്ള അനുമതിയാണ് ലഭിച്ചിരുന്നത്. ഇന്ന് പ്രകാശന്‍ തമ്പിയുടെയും അര്‍ജുന്റെയും നുണപരിശോധനയാണ് നടത്തുന്നത്. ചെന്നൈയിലെയും ബെംഗളൂരുവിലെയും പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തുന്നത്. നാളെ സോബിയുടെയും വിഷ്ണു സോമ സുന്ദരത്തിന്‍രെയും നുണ പരിസോധന നടക്കും.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ താനല്ല വണ്ടിയോടിച്ചതെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നു. ഇതിന് വിപരീതമായ മൊഴിയാണ് ഭാര്യ ലക്ഷ്മി നല്‍കിയിരുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അര്‍ജ്ജുനെ നുണ പരിശോധന നടത്തുന്നത്.

പ്രകാശന്‍ തമ്പിക്കും വിഷ്ണു സോമസുന്ദരത്തിനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പങ്ക് പുറത്തുവന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയ്ക്ക്‌ വിധേയരാക്കുന്നത്.

അപകടസ്ഥലത്ത് സംശയമുളവാക്കുന്ന കാര്യങ്ങള്‍ നടന്നിരുന്നു എന്ന മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.

content highlights: Balabhaskar death, polygraph test for manager and driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented